കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു
ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യ ബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി...
















