ഒരുമാസത്തേക്ക് വാഹനം പിടികൂടാതിരിക്കാന്‍ 25,000 രൂപ കൈക്കൂലി; ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പിടിയില്‍

Jun 12, 2023

seena

ആലപ്പുഴ: കൈക്കൂലി വാങ്ങിയ ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഹരിപ്പാട് ഇന്റലിജന്റ്‌സ് സ്‌ക്വാഡിലെ എഎംവിഐ എസ് സതീഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ദേശീയപാത നിര്‍മ്മാണത്തിലെ ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരുമാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായാണ് കൈക്കൂലി വാങ്ങിയത്.

അതേസമയം, ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സിജിഎസ്ടി എസ്പിയെ വിജിലന്‍സ് പിടികൂടി. വയനാട് സിജിഎസ്ടി സൂപ്രണ്ട് പ്രവീന്ദര്‍ സിങ്ങാണ് കല്‍പ്പറ്റയില്‍ നിന്നും പിടിയിലായത്. ഒരുലക്ഷം രൂപ എസ്പി കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഒരുക്കിയ ട്രാപ്പിലാണ് പ്രവീന്ദര്‍ സിങ് കുടുങ്ങിയത്. കല്‍പ്പറ്റയിലെ സെന്റര്‍ എക്സൈസ് ഓഫീസിന് പുറത്തുവച്ച് സ്വന്തം വാഹനത്തിലിരുന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.

cake tower new
LATEST NEWS
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം....