ലോക രക്‌തദാന ദിനത്തോടമ്പന്ധിച്ചു ചവർകോട് സി എച് എം എം കോളേജും നിള ഫൌണ്ടേഷനും കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജുമായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. കോളേജിൽ നടന്ന പരിപാടിയിൽ ഏകദേശം 118 സാമ്പിളുകൾ ശേഖരിച്ചതിൽ 53 വിദ്യാർഥികൾ രക്തം നൽകി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി.
കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന ഗ്രാമീണ സഹവാസ ക്യാമ്പ് ദ്യുതി 2023ന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ എൽ തുളസിധരൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റീന ആർ പിള്ള, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ട്രാൻസ്ഫൂഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ മീനു പി എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആകാൻ കൂടുതൽ വിദ്യാർഥികൾ തയാറുള്ള സാഹചര്യത്തിൽ കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.

















