‘ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടും’- ഫെയ്സ്ബുക്കിന് ഹൈക്കോടതി മുന്നറിയിപ്പ്

Jun 16, 2023

seena

ബാംഗ്ലൂർ: രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഫെയ്സ്ബുക്കിനു മുന്നറിയിപ്പ്. കർണാടക ഹൈക്കോടതിയാണ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയത്. മം​ഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ​ഹർജി പരി​ഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.

സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വ​ദേശിയും ഹർജിക്കാരിയുടെ ഭർത്താവുമായ ശൈലേഷ് കുമാറുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസുമായി ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല. തുടർന്നാണ് കോടതി നിലപാട് കടുപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഫെയ്സ്ബുക്കിന് നിർദ്ദേശം നൽകി.

25 വർഷമായി സൗദിയിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശൈലേഷ്. സിഎഎ, എൻആർസിയെ അനുകൂലിച്ച് 2019ൽഡ ശൈലേഷ് ഫെയ്സുബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ശൈലേഷിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗദി രാജവിനെതിരേയും ഇസ്ലാമിനെതിരെയും അജ്ഞാതർ അപകീർത്തി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു. ഇതോടെ സൗ​ദി പൊലീസ് ശൈഷിനെ അറസ്റ്റ് ചെയ്തതായും കവിത നൽകിയ ഹർജിയിൽ പറയുന്നു.

വിഷയത്തിൽ വിശാദാംശങ്ങൾ നൽകാൻ കേസ് അന്വേഷിക്കുന്ന മം​ഗളൂരു പൊലീസ് ഫെയ്സ്ബുക്കിന് കത്തയിച്ചിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് ഇതിനോട് പ്രതികരിച്ചില്ല. അന്വേഷണത്തിൽ കാലതാമസമുണ്ടെന്നു ആരോപിച്ച് ​ഹർജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഭർത്താവിന്റെ മോചനം ആവശ്യപ്പെട്ടു അവർ കേന്ദ്ര സർക്കാരിനും കത്തയച്ചിട്ടുണ്ട്.

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...