കൊച്ചി മെട്രോ ആറാം വാർഷിക ദിനം; ജൂൺ 17-ന് മെട്രോയിൽ എവിടേയ്‌ക്ക് പോകാനും 20 രൂപ മാത്രം

Jun 16, 2023

seena

എറണാകുളം: ആറാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് സമ്മാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെട്രോ. അന്നേദിവസം 20 രൂപമാത്രമാണ് നിരക്ക് ഈടാക്കുക. ഈ നിരക്കിൽ എവിടേയ്‌ക്ക് വേണമെങ്കിലും യാത്രക്കാർക്ക് മെട്രോയിൽ യാത്ര ചെയ്യാവുന്നതാണ്.

30,40,50,60 എന്നിങ്ങനെ വരുന്ന ടിക്കറ്റ് നിരക്കുകൾക്ക് പകരം പതിനേഴാം തീയതി 20 രൂപയ്‌ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സാധാരണ കൊച്ചി മെട്രോയിൽ മിനിമം ചാർജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിരക്കിലാണ് ടിക്കറ്റിന് ചാർജ് ഈടാക്കുന്നത്. ജൂൺ 17-ന് മിനിമം ചാർജായ പത്ത് രൂപ നിരക്ക് തുടരും.

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...