ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികളെ അനുമോദിച്ചു.
ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു, കോളേജ് തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൂടാതെ 2 പേർക്ക് ചികിത്സാ ധനസഹായം നൽകുകയും ചെയ്തു. അഡ്വക്കേറ്റ് വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ആശ, മുനിസിപ്പൽ കൗൺസിലർ സംഗീത, എ ഐ വി എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ (പട്ടം), രമേശ്വരദാസ് (വെള്ളനാട്),ആർ ദേവദാസ്, ബിജു, രാജൻ കെ, മുരളി, രാജൻ എ എസ് എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു....
















