കാലവര്‍ഷം സജീവമായി: വ്യാപക മഴ തുടരും

Jun 28, 2023

seena

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി. തെക്കന്‍ ഗുജറാത്ത് തീരംമുതല്‍ കേരള തീരംവരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനവും കാലവര്‍ഷക്കാറ്റ് അനുകൂലമായതും ശക്തമായ മഴയ്ക്ക് കാരണമായി. അടുത്ത അഞ്ചു ദിവസവും വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയും ശനിയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് (ബുധനാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

അതിനിടെ, കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ ഈ ദിവസങ്ങളില്‍ മീന്‍പിടിത്തം പാടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡിഷ-, പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ വടക്കന്‍ ഛത്തീസ്ഗഡ് മുകളിലാണ്. അടുത്ത രണ്ടു ദിവസം പടിഞ്ഞാറ്,- വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.

cake tower new
LATEST NEWS
‘ഇത് മാത്രം പഠിച്ചാല്‍ A+ നേടാം’; ഓണ്‍ലൈന്‍ ചാനലുകളുടെ ‘ഷുവര്‍ ക്വസ്റ്റ്യനി’ല്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

‘ഇത് മാത്രം പഠിച്ചാല്‍ A+ നേടാം’; ഓണ്‍ലൈന്‍ ചാനലുകളുടെ ‘ഷുവര്‍ ക്വസ്റ്റ്യനി’ല്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി പ്രചരിക്കുന്ന ഷുവര്‍ ക്വസ്റ്റ്യന്‍...