ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു. പിരപ്പമൺ കാട് ഏലായിലെ മുഴുവൻ പാടങ്ങളിലും പാട ശേഖരണ സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി. ഞാറു നടീലിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്ര ബാബു നിർവഹിച്ചു. ഭൂതനാഥൻ കാവ് ക്ഷേത്രത്തിനു സമീപമാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി, വാർഡ് മെമ്പർമാരായ ഷൈനി, ഉണ്ണിക്കുട്ടൻ, സഹകരണ സംഘം പ്രസിഡന്റ് മോഹൻദാസ്, ഗിരീശൻ നായർ,
അവനവഞ്ചേരി സ്കൂൾ ഗ്രൂപ്പ് ‘നിറവ്’ ലെ പ്രവർത്തകർ, അവനവഞ്ചേരി ഗവ ഹൈ സ്കൂളിലെ എസ് പി സി കേഡറ്റുകൾ തുടങ്ങിയയാർ പരിപാടിയിൽ പങ്കെടുത്തു.



















