പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍, റോഡ് ഇടിയുമെന്ന് ആശങ്ക; ഗതാഗതനിയന്ത്രണം

Jun 29, 2023

seena

തൃശൂര്‍: പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍. വടക്കുംപാറ ഭാഗത്ത് ദേശീയ പാതയുടെ ഒരു വശത്താണ് വിള്ളല്‍ രൂപപ്പെട്ടത്. റോഡ് ഇടിയാനുള്ള അപകടസാധ്യത മുന്‍നിര്‍ത്തി ഗതാഗതം ഒറ്റവരിയാക്കി. പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞാണ് ദേശീയ പാതയില്‍ വിള്ളല്‍ രൂപപ്പെട്ടത്. റോഡിന്റെ വലതുവശത്താണ് വിള്ളല്‍ കാണപ്പെട്ടത്. റോഡിന്റെ അപ്പുറം 30 അടി താഴ്ചയാണ്. റോഡ് ഇടിയാനുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പ്രദേശത്ത് ഗതാഗതം ഒറ്റവരിയാക്കിയത്.

കുതിരാന്‍ തുരങ്കം കഴിഞ്ഞാല്‍ ഏകദേശം 300 മീറ്റര്‍ ദൂരത്താണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്ത് ഫൗണ്ടേഷന്‍ ഇടാതെ, വെറുതെ മണ്ണിട്ട് പൊക്കി ടാര്‍ ഇടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...