അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷമാകുന്നു: തീരവാസികൾ ഭീതിയിൽ

Jul 5, 2023

അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലും കടലാക്രമണം അതി രൂക്ഷമാകുന്നു. ശക്തമായ തിരമാലകൾ ഉയരുന്നത് തീരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. പെരുമാതുര, പൂത്തുറ, വലിയപള്ളി, അഞ്ചുതെങ്ങ്, മാമ്പള്ളി, കായിക്കര തീരങ്ങളിൽ പലയിടത്തും കടൽക്ഷോഭം അതി രൂക്ഷമായിട്ടുണ്ട്.

കടൽക്ഷോഭത്തിൽ തങ്ങളുടെ വീടുകളും റോഡുകളും നശിക്കുന്നതിൽ നിന്ന് രക്ഷനേടാൻ തീരവാസികൾ കടലിനോട് ചേർന്ന് ഇളകിയ പാറക്കല്ലുകൾക്ക് സമീപം മണൽചാക്കുകൾ നിരത്താൻ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പൂത്തുറ അഞ്ചക്കടവിൽ കടൽ തിരമാലകൾ കടൽത്തീരത്തെ റോഡിലേക്ക് അടിച്ചുകയറിയത് ഗതാഗതം തടസ്സപ്പെടുത്തി. കരയിലേക്ക് ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകൾ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. നിലവിൽ സീവാളിലെ പാറക്കല്ലുകൾക്ക് മുകളിലൂടെ വൻ തിരമാലകൾ ആഞ്ഞടിക്കുകയാണ്.

cake tower new
LATEST NEWS
വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ അകമലവാരം...

‘ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും’; ഹൈക്കമാൻഡിനോട് സുധീരൻ

‘ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും’; ഹൈക്കമാൻഡിനോട് സുധീരൻ

ഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി...

എസ്എസ്എല്‍സി ഫല പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്; പ്രതീക്ഷയോടെ വിദ്യാർഥികൾ, റിസൾട്ട് എങ്ങനെ അറിയാം?

എസ്എസ്എല്‍സി ഫല പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്; പ്രതീക്ഷയോടെ വിദ്യാർഥികൾ, റിസൾട്ട് എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നാളെ...