വിദ്യാഭ്യാസ വകുപ്പിലെ കെ എ എസ് നിയമനം അധ്യാപകരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കും: കെ പി എസ് ടി എ

Jul 5, 2023

seena

അധ്യാപക സിവിൽ സർവ്വീസ് മേഖലകൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നിലവിൽ വന്നതെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. പരിശീലനം പൂർത്തിയാക്കിയ കെ എ എസു കാരുടെ നിയമന ഉത്തരവ് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പേർ നിയമിക്കപ്പെട്ടത് പൊതുവിദ്യാഭ്യാസ വകുപ്പിലാണെന്ന് കാണാം. എച്ച് എം / എ ഇ ഒ തസ്തികയിലേക്കാണ് ഹൈസ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം ലഭിക്കുക. എച്ച് എം / എ ഇ ഒ തസ്തികയിലുള്ളവർക്ക് ഡി ഇ ഒ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കെ എ എസ് നിയമന ഉത്തരവിൽ 11 പേരെ ഡി ഇ ഒ തസ്തികയിൽ നിയമിച്ചിട്ടുണ്ട്. ഇത്രയും അധ്യാപകർക്ക് ലഭിക്കേണ്ട സ്ഥാനക്കയറ്റമാണ് ഇതിലൂടെ ഇല്ലാതായത്. തുടർന്നുള്ള കെ എ എസ് നിയമനത്തിലും ഇത് ആവർത്തിക്കപ്പെടും.

ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ ആദ്യഭാഗം നടപ്പിലാക്കിയപ്പോൾ തന്നെ ഹൈസ്കൂൾ അധ്യാപകരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായിരുന്നു. കെ എ എസ് നിയമനം കൂടിയായപ്പോൾ സർവ്വീസിൽ കയറുന്ന അധ്യാപകൻ സ്ഥാനക്കയറ്റം ലഭിക്കാതെ പിരിയേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. മുൻപ് പി എസ് സി മുഖേന നേരിട്ട് ഡി ഇ ഒ നിയമനം നടത്തിയപ്പോഴും സമാന സാഹചര്യമുണ്ടായിരുന്നു.

അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്ന സർക്കാർ നിലപാട് പുന:പരിശോധിക്കണമെന്ന് കെ പി എസ് ടി എ കിളിമാനൂർ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ സി അജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവഹക സമിതി അംഗം എ ആർ ഷമീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സബീർ, ജില്ലാ ഭാരവാഹികളായ ആർ ബിജു, അനൂപ് എം ജെ, വിജയകുമാരി, മുഹമ്മദ്‌ അൻസർ, അജീഷ് എസ് എസ്, സൂര്യകാന്തി പി.എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...