ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേങ്ങോട് കട്ട്യാട് വി എസ് കളരി സംഘത്തിലെ കളരി ഗുരുക്കൾ ഷിജി വി എസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ വീരളം ദ്വാരക ആഡിറ്റോറിയത്തിൽ നടന്നു വരുന്ന കളരിപയറ്റ് പരിശീലനത്തിലെ കുട്ടികൾക്കുള്ള കച്ചക്കെട്ട് ( ആയുധ പരിശീലനം) ചടങ്ങ്, കഴിഞ്ഞ ദിവസം നിലവിളക്ക് കൊളുത്തി മോഹനൻ നായർ (ദ്വാരക) നിർവഹിച്ചു.

സർഗ്ഗ പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി സുരേഷ് ബാബു, ഗുരുക്കൾ ഷിജി, അയ്യപ്പൻ കലാസാഹിതി, ടൗൺ യു പി എസ്സ് എച്ച് എം അജികുമാർ, മുൻ എച്ച് എം രാധാകൃഷ്ണൻ, ബാബുകുമാർ ( സെനിത്), സുജിത് എസ്സ്, ഷീബ, അൻസിയ എന്നിവർ പങ്കെടുത്തു.
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി നടത്തി വരുന്ന പരിശീലന ക്ലാസ്സിൽ പെൺകുട്ടികളും ആൺകുട്ടികളും മുതിർന്ന സ്ത്രീകളും ഉൾപ്പെടെ 50 ഓളം പേർ പരിശീലനം നടത്തി വരുന്നു. ക്ലാസുകൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ദ്വാരക ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തി വരുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സുരേഷ് ബാബു – 9846171092
ഷിജി വി എസ്സ് – 98952 86306


















