തിരുവനന്തപുരം ജില്ലയ്ക്ക് ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകളുമായി മമ്മൂട്ടി; ഉദ്ഘാടനം ജൂലൈ 26ന്

Jul 17, 2023

seena

തിരുവനന്തപുരം : നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ
ആ ‘ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്‌കൂളില്‍ ജൂലൈ 26 ന് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.

മമ്മൂട്ടി സ്ഥാപിച്ച കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ വൈസ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള നിര്‍ധനരായ കിടപ്പ് രോഗികള്‍ക്കും അവരെ ശുസ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ക്കും പാലിയേറ്റിവ് സോസൈറ്റിക്കള്‍ക്കുമായി മുപ്പത്തിലധികം അപേക്ഷകള്‍ ലഭിച്ചിരുന്നതില്‍ നിന്നുമാണ് തികച്ചും അര്‍ഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയിരിക്കുന്നതെന്നു കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ എസ് എഫ് സി അറിയിച്ചു.

കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയില്‍ നിര്‍വ്വഹിച്ചിരുന്നു.തിരുവനന്തപുരം ജില്ലയിലെ മുണ്ടക്കല്‍ ഗ്രാമ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സോസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിനും ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകള്‍ കൈമാറിയാണ് തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം നടക്കുക.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...