കോവളത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് കടിയേറ്റു

Jul 22, 2023

seena

കോവളത്ത് തെരുവുനായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു. കോവളം തീരത്തുവെച്ചാണ് നായകളുടെ ആക്രമണം ഉണ്ടായത്. ബീച്ചില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സുകു, കളിപ്പാട്ട കട നടത്തുന്ന മുത്താര്‍ തുടങ്ങി നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സഞ്ചാരികളായി എത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കടിയേറ്റതായി പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് 11 പേര്‍ക്ക് ഇന്ന് തെരുവ് നായയുടെ അക്രമത്തില്‍ കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടകരയില്‍ ഏഴ് പേര്‍ക്കും തളിപ്പറമ്പില്‍ മൂന്ന് പേര്‍ക്കും തൃശൂരില്‍ ഒരാള്‍ക്കുമാണ് ഇന്ന് നായയുടെ ആക്രമണം ഉണ്ടായത്. വടകര നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. വടകരയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമാണ് കടിയേറ്റത്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...