തിമിര ശസ്ത്രക്രിയയും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിയ്ക്കുന്നു

Jul 22, 2023

seena

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിൻറെയും ശ്രീ മഹാദേവ റസിഡൻസ് അസോസിയേഷൻറെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു. 2023 ജൂലൈ 23 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊടുമൺ ഐക്കര ആഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുക. സിഎസ്ഐ കാരക്കോണം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.

ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.എസ് കുമാരി നിർവഹിക്കുന്നു.
ആറ്റിങ്ങൽ ലയൺസ് ക്ലബ് പ്രസിഡൻറ് ലയൺ മധുസൂദനൻ നായർ അധ്യക്ഷനാകും. രജിസ്ട്രേഷൻ രാവിലെ 7 .30 മുതൽ ക്യാമ്പിലെത്തുന്ന മുറയ്ക്കായിരിക്കും മുൻഗണന. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.

മൊബൈൽ നമ്പർ: 8330015030, 9526231136, 9946750664

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...