ആറ്റിങ്ങലിൽ തൊഴിലുറപ്പ് തൊഴിലാളിയായ മധ്യവയസ്കയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയതായി പരാതി

Jul 23, 2023

seena

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ തൊഴിലുറപ്പ് തൊഴിലാളിയായ മധ്യവയസ്കയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചക്ക് 12:30 ഓടെയാണ് സംഭവം. ആറ്റിങ്ങൽ ഐടിഐക്ക് സമീപത്തുവച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം നടന്നത്. ആറ്റിങ്ങൽ നഗരസഭ സംഘടിപ്പിച്ച മെഗാശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ കരിച്ചിയിൽ സ്വദേശി ശകുന്തളയെയാണ് ഇരുചക്രവാഹനം ഇടിച്ചിട്ടതിനുശേഷം നിർത്താതെ പോയത്.

തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ശകുന്തളയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇടിയുടെ ആഘാതത്തിൽ ശകുന്തളയുടെ തലക്കും മുഖത്തുമായി സംഭവിച്ച ആഴത്തിലുള്ള മുറുവിൽ 12 സ്റ്റിച്ചുകൾ ഉണ്ട്. വലതു കൈക്ക് ഗുരുതരപരിക്ക് പറ്റിയിറ്റുണ്ട്. കൂടാതെ മുൻവശത്തെ രണ്ട് പല്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു. കേസെടുത്ത ആറ്റിങ്ങൽ പോലീസ് വാഹനം കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...