സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു

Jul 24, 2023

seena

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിന്റെയും ശ്രീ മഹാദേവ റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്‌താഭിമുഖ്യത്തിൽ കൊടുമൺ ഐക്കര വിളക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് 23 – 7 – 2023 ഞായറാഴ്ച രാവിലെ 9 മണി മുതൽ കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബ് (പസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ് എം ആർ എ വൈസ് പ്രസിഡന്റ് ശ്രീദേവി സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ അഡ്വക്കേറ്റ്. കുമാരി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള , കിഴുവിലം വാർഡ് മെമ്പർ അനന്തകൃഷ്ണൻ, ലയൺസ്ക്ലബ്ബങ്ങൾ ആയ രവീന്ദ്രൻ നായർ, വിദ്യാധരൻപിള്ള, വിക്രമൻ കടയ്ക്കാവൂർ, എസ് എം ആർ എ സെക്രട്ടറി സതീഷ് കുമാർ, ലയൺസ് ക്ലബ്അംഗം കബീർ ദാസ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...