അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം കോൺവെക്സ് ഗ്ലാസ്‌ സ്ഥാപിച്ചു

Jul 27, 2023

seena

വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെ നേതൃത്വത്തിലാണ് നിരവധി അപകട മരണങ്ങൾക്കും ഗുരുതര അപകടങ്ങൾക്കും കാരണമായി തീർന്ന അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപത്തെ പ്രധാന വളവിൽ കോൺവെക്സ് ഗ്ലാസ്‌ സ്ഥാപിച്ചത്. കോട്ടവളവിൽ സ്ഥാപിച്ച ഗ്ലാഡ്സിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് പോലീസ് ഐ.എസ്.എച്.ഒ പ്രൈജു ജി നിർവ്വഹിച്ചു.

സാമൂഹ്യപ്രവർത്തകനും ക്ലബ് കോഡിനേറ്ററുമായ അഞ്ചുതെങ്ങ് സജൻ, വൈ.ടു. കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജോസ് ഔസേഫ് ജനറൽ സെക്രട്ടറി സജിത്ത് സെബാസ്റ്റ്യൻ, ട്രഷറർ ജിജിൻ, സുനീഷ്, രജനി, അനീഷ്, മനു, സാംസൺ, ശ്യം, അബി എച്.ഐ, റിജു, സെമിൻ, അബി, സ്റ്റാലിൻ, ജിയോ, ജോബ്, ജോമോൻ, സിജോ, സുരാജ്, എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും അപകട സാധ്യതയേറിയ അഞ്ചുതെങ്ങിന്റെ വിവിധ റോഡുകളിൽ കൂടുതൽ കോൺവെക്സ് ഗ്ലാസുകൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...