മീനങ്ങാടി: കാരാപ്പുഴ ഡാമിനു സമീപം ദുരൂഹ സാഹചര്യത്തില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിനു സമീപത്തുനിന്നാണ് കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രന്റെ (59) മൃതദേഹം തുര്‍ക്കി ജീവന് രക്ഷാ സമിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപം കുണ്ടുവയല്‍ഭാഗത്ത് പുല്ലരിയാന്‍ പോയ സുരേന്ദ്രനെ ബുധനാഴ്ച ഉച്ചക്കാണ് കാണാതായത്. മുതലയോ മറ്റേതെങ്കിലും ജീവിയോ വലിച്ച് കൊണ്ടുപോയതാകാമെന്ന സംശയത്തിലായിരുന്നു അധികൃതര്‍. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ അടയാളമുണ്ട്. സുരേന്ദ്രന്റെ കരച്ചില് കേട്ടതായി ചില നാട്ടുകാരും പറഞ്ഞിരുന്നു. ഫയര്‍ഫോഴ്സും മീനങ്ങാടി പൊലീസും പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബുധനാഴ്ച കണ്ടെത്താനായില്ല. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


















