വർക്കല കുന്നിൻ മുകളിൽ നിന്ന് കാർ താഴെ കടൽ തീരത്ത് പതിച്ചു. കാറിൽ ഉണ്ടായിരുന്ന യുവതിയുൾപ്പടെ നാലുപേരേയും ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ഉണ്ടായിരുന്നവർ തമിഴ്നാട് സ്വദേശികൾ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കാർ കുന്നിൻ മുകളിൽ നിന്നും താഴേക്ക് പതിക്കുമ്പോൾ പാറകളിൽ തട്ടി കറങ്ങിയാണ് താഴേക്ക് പതിച്ചത്.
വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. ഇന്ന് വൈകുന്നേരം 6.30 ആയിരുന്നു സംഭവം. മൂന്നുപേർക്ക് പരിക്ക് ചെന്നൈ സ്വദേശികളായ മധുമിത (21) കുനാൽ(20) ഹാജാ കമാൽ (20) എന്നിവർക്കാണ് പരിക്ക് പറ്റിയത്. കാറിൽ ഒരു സ്ത്രീയും മൂന്നു പുരുഷൻമാരും ഉണ്ടായിരുന്നു. എറണാകുളം രജിസ്ട്രേഷൻ വണ്ടിയാണ്. പരിക്കുകൾ അതീവ ഗുരുതരം അല്ല എന്നറിയുന്നു. പരിക്കേറ്റവർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

















