സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനിൽ ഇനി ഗ്രന്ഥശാലയും

Jul 30, 2023

seena

കല്ലമ്പലം: തോട്ടയ്ക്കാടു വിജ്ഞാന പോഷിണി ഗ്രന്ഥശാലയും കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി വാളക്കാട് പ്രദേശത്തെ കുട്ടികൾക്കും പൊതുജനത്തിനുമായി ഗ്രന്ഥശാലയുടെ ഒരു ശാഖ ആരംഭിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ എം. എച്ച്. ബദറുദീൻ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ റിസഡന്റ്‌സ് അസോസിയേഷൻ സാമൂഹ്യ പ്രാധാന്യമുള്ള വിവിധ മേഖലകളായ പാലിയേറ്റീവ് പ്രവർത്തനം, കർഷക ഉത്പന്ന കൈമാറ്റകേന്ദ്രം, വിവിധ പരിശീലനം എന്നിവയ്ക്കു പുറമെ വായന വർധിപ്പിക്കാൻ പുസ്തകവിതരണത്തിലും ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു.

പുസ്തക വിതരണ ഉദ്ഘാടന ചടങ്ങിൽ എൻ. പി. ശശിധരൻ (എസ്. ആർ. എ പ്രസിഡന്റ്‌), സെക്രട്ടറി ഖാലിദ് പനവിള, ജോയിന്റ് സെക്രട്ടറി ജി. ശ്രീകുമാർ, കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു, സുനിൽ കുമാർ, മണമ്പൂർ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വരദരാജൻ, ബിനുകുമാർ, ഛൻസി എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം...