അടൂർ: പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് യുവതിയെ കടന്നു പിടിച്ച പൊലീസുകാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഇന്നലെയാണ് അടൂരിൽ വച്ച് ഷമീർ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ ഇയാളെ ഇന്നലെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ മറ്റൊരു പൊലീസുകാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്.

















