മഹിളാ കോണ്‍ഗ്രസ് മംഗലപുരം ബ്ലോക്ക് സമ്മേളനം നടന്നു

Aug 11, 2023

seena

മഹിളാ കോണ്‍ഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തക സമ്മേളനം പെരുങ്ങുഴി കമ്യൂണിറ്റി ഹാളില്‍ നടന്നു. മഹിളാ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റുo, എ.ഐ.സി.സി അംഗവുമായ
അഡ്വ. ബിന്ദുകൃഷ്ണ ഉത്ഘാടനം ചെയ്തു. നമ്മുടെ രാജ്യവും, ഈ സംസ്ഥാനവും ഇന്ന്‌ ദുര്‍ഘടമായ അവസ്ഥയാണ് നേരിടുന്നത്, വര്‍ഗീയ അഴിമതി ഭരണത്തെ ജനത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ മഹിളകള്‍ രംഗത്തിറങ്ങണമെന്ന് അവര്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പ്രാവീണകുമാരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. ഓമന, നേതാക്കളായ ലൈല പനയത്തറ, ഓമന ടീച്ചര്‍, ജോളി പത്രോസ്, എസ്. വസന്ത കുമാരി, സിന്ധു കുമാരി,
ജയന്തികൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, നസിയ സുധീര്‍, രജനി, കവിതാവിദ്യ, ജയാ സജിത്ത്, വത്സല, പി. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...