കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം ഹെല്‍മറ്റും ബൈക്കും കണ്ടെത്തിയിരുന്നു. കുരുവട്ടൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ബൈക്ക് അപകടമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓടയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതു കൂടി കണ്ടാണ് ഈ നിഗമനം. യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 880 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് കൂടിയത്. 1,14,040...

















