ആറ്റിങ്ങല്‍: ഭര്‍ത്താവിന്റെ അച്ഛന് മകളെ പീഡിപ്പിച്ചെന്ന് കാട്ടി യുവതി നല്കിയ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിയെ വെറുതേവിട്ടു. മംഗലപുരം പോലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത എഴുപത്തിരണ്ടുകാരനെയാണ് ആറ്റിങ്ങല്‍ അതിവേഗ പോക്സോ കോടതി ജഡ്ജി റോഷന് അഗസ്റ്റിന് വെറുതേവിട്ടത്. കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ അച്ഛനെതിരെ വ്യാജപരാതി നല്‍കുകയായിരുന്നുവെന്ന് വിചാരണവേളയില്‍ കോടതിയ്ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പ്രതിക്കുവേണ്ടി അഡ്വ.ആലംകോട് എം.എന്‍.സജീര്‍ ഹാജരായി.
സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 880 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് കൂടിയത്. 1,14,040...

















