ഭാരതത്തിന്റെ 77-മത് സ്വാതന്ത്ര്യദിനം ജി എച്ച് എസ് എസ് തോന്നക്കൽ സമുചിതമായി ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് ഇ. നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ പതാക ഉയർത്തി. ചടങ്ങിൽ കുടവൂർ വാർഡ് മെമ്പർ തോന്നക്കൽ രവി സ്വാതന്ത്ര്യദിന സന്ദേശം പകർന്നുനൽകി. എസ് എം സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ, പ്രിൻസിപ്പൽ ജെസ്സി ജലാൽ, ഹെഡ്മാസ്റ്റർ സുജിത് എസ്, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ, ബീന, സീനിയർ അസിസ്റ്റന്റ് ഷെഫീഖ് എ എം, എൻ സി സി ഓഫീസർ ജിതേന്ദ്രനാഥ് ആർ, ജെ ആർ സി കോർഡിനേറ്റർ ഡോ. ദിവ്യ എൽ, എൻ എസ് എസ് കോർഡിനേറ്റർ ദേവദാസ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു.

എൻ സി എസി, എസ് പി സി, ജെ ആർ സി കേഡറ്റ്സ്, എൻ എസ് എസ്
വോളന്റിയേഴ്‌സ് എന്നിവരുടെ നിറ സാന്നിധ്യം ചടങ്ങിലുണ്ടായിരിന്നു. കോഴിക്കോട് വച്ചു നടന്ന കരസേന ക്യാമ്പിൽ മികച്ച നേട്ടം കൈവരിച്ച എൻ സി എസി കേഡറ്റ് ശ്രേയ എസ് നായരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകൾ നടത്തിയ കലാപരിപാടികളോടുകൂടി ചടങ്ങ് അവസാനിച്ചു.


















