സ്വാതന്ത്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Aug 16, 2023

seena

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയ്ക്ക് പ്രദാനം ചെയ്ത നേട്ടങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനും നിലനിർത്തുവാനും നാം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു.

ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ ദേശിയ പതാക ഉയർത്തികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എസ്.ശ്രീരംഗൻ, ജമാൽ പാലാംകോണം, എസ്. സുദർശനൻ, അഴൂർ വിജയൻ, നാസർ ആലംകോട്,കടയ്ക്കാവൂർ അശോകൻ, സലിം പാണന്റെമുക്ക്, കെ. കൃഷ്ണമൂർത്തി, യു. പ്രകാശ്, ശാസ്തവട്ടം രാജേന്ദ്രൻ, ഊരുപൊയ്ക അനിൽ,എസ്. വിജയകുമാർ,വിജയൻ സോപാനം, ആറ്റിങ്ങൽ ഭരതൻ, ചന്ദ്രശേഖരൻ നായർ, പ്രതാപൻ എം. പി എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...