ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷൻ സ്വതന്ത്ര്യദിനാഘോഷവും അനുപമ ജംഗ്ഷനിലെ നവീകരിച്ച വെയ്റ്റിംഗ് ഷെഡിന്റെ
ഉദ്ഘാടനം സംഘടിപ്പിച്ചു. സ്വതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ നിർവഹിച്ചു.
വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ചിറയിൻകീഴ് പോലീസ് എസ് എച്ച് ഒ കെ. കണ്ണൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ഓമന, എസ്. അംബിക, സിന്ധു, നെസിയ സുധീർ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എസ്. വിജയൻ സ്വഗതവും ഖജാൻജി എം. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ എസ്. വിജയകുമാർ, എ. കെ. സലിം, എസ്. അരുൺജിത്ത് എന്നിവർ സംബന്ധിച്ചു.


















