പുരാവസ്തു തട്ടിപ്പു കേസ്: ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഐജി ലക്ഷ്മണ ഹൈക്കോടതിയില്‍

Aug 18, 2023

seena

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഐജി ലക്ഷ്മണ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച വരെ ലക്ഷ്മണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

വ്യാഴാഴ്ച കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. രണ്ടു വട്ടം നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ഐജി ലക്ഷ്മണയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഐജി ലക്ഷ്മണ തട്ടിപ്പിന്റെ ആസൂത്രകനാണെന്നും, ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഐജി ലക്ഷ്മണ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാവുന്നതല്ലെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചിരുന്നു.

cake tower new
LATEST NEWS