ലഹരിക്കച്ചവടക്കാര്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവം: അഞ്ചുപേര്‍ അറസ്റ്റില്‍

Aug 20, 2023

seena

ആറ്റിങ്ങല്‍: ലഹരിക്കച്ചവടസംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാളക്കാട് സംഗീതാഭവനില്‍ രാഹുല്‍ (26), ഊരുപൊയ്ക കാട്ടുവിളപുത്തന്‍വീട്ടില്‍ രാഹുല്‍ദേവ് (26), കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍വീട്ടില്‍ അറഫ്ഖാന്‍ (26), വാമനപുരം കാട്ടില്‍വീട്ടില്‍ അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
മങ്കാട്ടുമൂല സ്വദേശികളായ വിനീത് (കുരിയന്‍), പ്രണവ് (കുമ്പിടി), കോടാലിക്കോണം സ്വദേശികളായ ശ്രീജിത്ത് (ജിത്തു), വിജിത്ത് എന്നിവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് മുമ്പും ശേഷവും ഇവരെ സഹായിച്ചവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) അടിയേറ്റ് മരിച്ചത്.

പ്രധാനപ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകളുള്‍പ്പെടെ നിരവധിപ്പേരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. പ്രതികളുടെയും സഹായികളുടെയുമെല്ലാം മൊബൈല്‍ഫോണ്‍ വിളികളും ഇടപാടുകളുമെല്ലാം നിരീക്ഷിച്ച് വരികയാണ്. മുഴുവന്‍ പ്രതികളെയും ഉടനെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...