റെഡ് ലൈറ്റ് ലംഘിച്ച് പായണ്ട, ലൈസൻസ് പോകും

Aug 22, 2023

seena

തിരുവനന്തപുരം: വണ്ടിയുമായി പായുമ്പോൾ റെ‍ഡ് സി​ഗ്നൽ മറികടന്ന് കുതിച്ചാൻ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും. മറ്റു യാത്രക്കാരെ അപകടത്തിലാക്കുന്നവിധം അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നെന്ന് പരി​ഗണിച്ചായിരിക്കും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന ഇത്തരം നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം ലഭിച്ചു. 2017-ലെ ചട്ടപ്രകാരമാണിത്.

ഗതാഗതനിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർ പകർത്തുന്ന ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർ നടപടിയെടുക്കുന്നത്.അതേസമയം, കാമറ പിടികൂടുന്ന കേസുകൾ കോടതിക്ക് കൈമാറും.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...