മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞു; ഓപ്പറേറ്റര്‍ മരിച്ചു

Aug 24, 2023

seena

കണ്ണൂര്‍: പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടേയാണ് സംഭവം. മുതുക്കുട എല്‍പി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് മുസ്തഫ ക്രെയിനില്‍ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...