108 പശുക്കൾ, ​ഗുരുവായൂരിൽ 30ന് മഹാ ​ഗോപൂജ: ഇളയരാജ ഉദ്ഘാടനം

Aug 27, 2023

seena

ഗുരുവായൂർ: ​ഗുരുവായൂരിൽ ബുധനാഴ്ച മഹാ ​ഗോപൂജ. അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം തീർഥക്കുളത്തിന്റെ വടക്കുഭാഗത്തായാണ് ​ഗോപൂജ നടക്കുക. സംഗീത സംവിധായകൻ ഇളയരാജ ഉദ്ഘാടനം ചെയ്യും. കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും.

108 പശുക്കളെയാണ് ചടങ്ങിൽ പൂജിക്കുക. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. 108 പൂജാരിമാർ പങ്കെടുക്കും.

രാവിലെ 9.30ന് കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണ വേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടർന്ന് അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളിൽ ഗോപൂജകൾ നടക്കും. ഭക്തജനങ്ങൾക്ക് പൂജ ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെ.കെ.സുരേന്ദ്രനാഥ കൈമൾ, കെ.എം.പ്രകാശൻ, ബാബുരാജ് കേച്ചേരി, എം.എസ്.രാജൻ, മാധവദാസ് എന്നിവർ അറിയിച്ചു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...