അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുതുചരിത്രമെഴുതി റിലേ ടീം; അഞ്ചാം സ്ഥാനത്ത്, നെടുംതൂണായി മൂന്ന് മലയാളി താരങ്ങൾ

Aug 28, 2023

seena

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ പുരുഷ റിലേ ടീം. ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം അഞ്ചാമത് ഫിനിഷ് ചെയ്തു. മൂന്ന് മലയാളി താരങ്ങളടങ്ങിയ ടീമാണ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. അമേരിക്കയ്ക്കാണ് സ്വർണം.

ആദ്യമായാണ് ഇന്ത്യ ഈ ഇനത്തിൽ ഫൈനലിന് യോഗ്യത നേടിയത്. 2.59.92 മിനിറ്റ് സമയവുമായാണ് ഇന്ത്യ അഞ്ചാമതെത്തിയത്. ഒന്നാമതായി ഫിനിഷ് ചെയ്ത അമേരിക്ക 2.57.31 മിനുറ്റുമായാണ് സ്വർണം ഉറപ്പിച്ചത്. 2.58.45 മിനുറ്റുമായി ഫ്രാൻസ് വെള്ളിയും 2.58.71 മിനുറ്റുമായി ബ്രിട്ടൻ വെങ്കലവും നേടി. ജമൈക്കയാണ് നാലാമത്, 2.59.34 മിനുറ്റിലാണ് അവർ ഫിനിഷ് ചെയ്തത്. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്‍മൽ എന്നിവരാണ് റിലേ ടീമിലെ മലയാളികൾ. ടീമിലെ മറ്റൊരം​ഗമായ രാജേഷ് രമേശ് തമിഴ്നാട് സ്വദേശിയാണ്.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...