വാർഷിക പൊതുയോഗവും ഓണകിറ്റ് വിതരണവും സംഘടിപ്പിച്ചു

Aug 31, 2023

seena

ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഓണകിറ്റ് വിതരണവും നടന്നു. പൊതുയോഗത്തിന്റെ ഉദ്ഘാടനം അഴൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. അനിലും ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടർ അനൂപ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

അഴൂർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എം. ഷാജഹാൻ, എസ്. അനിൽകുമാർ, കെ. ഓമന, എ ഡി എസ് ചെയർപേഴ്സൻ ജീന, അനിൽ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി എസ്. ശശി സ്വഗതവും വരവ് ചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഖജാൻജി എം. അബ്ദുൽ ജബ്ബാർ കൃതഞ്തയും പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ എസ്. വിജയൻ, എ. കെ. സലിം, എസ്. വിജയകുമാർ, എസ്. അരുൺജിത് എന്നിവർ സംബന്ധിച്ചു.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...