ട്രെയിനുകളുടെ സമയം മാറുന്നു; ചില തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി

Sep 1, 2023

seena

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തുന്നു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി റെയില്‍വേ ഉടന്‍ അറിയിക്കും. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സര്‍വീസില്‍ വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ് അനുവദിക്കും.

കൊല്ലത്തു നിന്നും രാത്രി 9.33 നുള്ള ആലപ്പുഴ വഴിയുള്ള എറണാകുളം മെമു ഇനി കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. മംഗലൂരു- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
തൃശൂര്‍- കോഴിക്കോട് എക്‌സ്പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട്- ഷൊര്‍ണൂര്‍ എക്‌സ്പ്രസ് പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍- കോയമ്പത്തൂര്‍ എക്‌സ്പ്രസ് രാവിലെ 6.20 ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...