മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

Sep 7, 2023

മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. 1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്ബതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്.

മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക. പ്രായം വെറും നമ്പര്‍ മാത്രമാണ് ഈ താരത്തിന്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ലഭിക്കാത്ത പുരസ്കാരങ്ങൾ ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്. മമ്മൂക്കയ്ക്ക് എസിവിന്യസിന്റെ പിറന്നാൾ ആശംസകൾ

cake tower new
LATEST NEWS
‘മികവ് 2026’ ജൂൺ 10ന്

‘മികവ് 2026’ ജൂൺ 10ന്

ജന്മഭൂമി മലയാളം ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10 ബുധനാഴ്ച വൈകുന്നേരം 3.00 മണി മുതൽ ആറ്റിങ്ങൽ...