പാളം മുറിച്ച്‌ കടക്കവേ ട്രെയിൻ തട്ടി പോത്തൻകോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു

Sep 27, 2023

seena

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച്‌ കടക്കവേ ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് പൗഡിക്കോണം ശ്രീകൃഷ്ണപുരം അയണിയര്‍ത്തല രാജ് ഭവനില്‍ രാജേന്ദ്രൻ്റെയും സുധാകുമാരിയുടെയും മകൻ ആര്‍.സൂരജ് (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നാണ് അപകടം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

കൊല്ലത്ത് സ്വകാര്യ ഫൈനാൻസില്‍ ജോലി ചെയ്യുന്ന സൂരജ് വീട്ടിലേക്ക് വരാനായി പാളത്തിലൂടെ പ്ലാറ്റ്ഫോമിലേയ്ക്കു വരുമ്ബോഴാണ് ട്രെയിൻ തട്ടിയത്. ഗുരുതരമായി പരുക്കേറ്റ സൂരജിനെ റെയില്‍വേ പൊലീസ് കൊല്ലം ജില്ല ആശുപത്രിയിലേയ്ക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സഹോദരൻ: രാഹുല്‍.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...