ചിറയിൻകീഴ് താലൂക്ക് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും മാനവ മൈത്രി സമ്മേളനവും സംഘടിപ്പിക്കുന്നു. ആലംകോട് ജംഗ്ഷനിൽ നാളെ വൈകുന്നേരം 4 മണിക്ക് നടക്കുന്ന മാനവമൈത്രി നബിദിന സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അടൂർ പ്രകാശ് എംപി, കെ മുരളീധരൻ എംപി , അഡ്വ. ബി സത്യൻ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി
പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...
















