ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. വില കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1731.50 ആയി ഉയര്‍ന്നു.കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചിരുന്നു. ഓഗസ്റ്റില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 99.75 രൂപയുടെ കുറവ് വരുത്തിയിരുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...
















