വർക്കല ഇടവ മാന്തറ ഭാഗത്ത് കടലിൽ കൂറ്റൻ തിമിംഗലം അടിഞ്ഞു കയറി. ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കപ്പലുകളിൽ ഫാൻ ബെൽറ്റിൽ തട്ടി അപകടം ഉണ്ടായതാവാം എന്നാണ് നാട്ടുകാർ പറയുന്നത്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ആയതിനാൽ തുടർനടപടികൾ ഇന്ന് ഉണ്ടാകില്ല. തീരം കുറവായ സ്ഥലം ആയതിനാൽ സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ല. കെട്ടി വലിച്ചു തീരം ഉള്ള സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയ ശേഷമാകും തുടർനടപടികൾ പൂർത്തിയാക്കാൻ കഴിയുക. 7 മീറ്ററോളം നീളമുണ്ട് തിമിംഗലത്തിന്.


















