വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും

Oct 3, 2023

seena

സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും. വിദേശത്തു നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മാർജിൻ. നിലവിൽ വിദേശനിർമിത മദ്യത്തിന് വെയർഹൗസ് മാർജിൻ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവുമാണ്.

ഷോപ്പ് മാർജിൻ യഥാക്രമം 3 ശതമാനവും 5 ശതമാനവുമാണ്. രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില കുത്തനെ ഉയരും. നിലവിൽ 1800 രൂപ മുതലാണു കേരളത്തിൽ വിദേശനിർമിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...