വയലേലകൾ ഒരു ഗ്രാമത്തിന്റെ കഥ പറയുമ്പോൾ ഇനി വഴിപ്പൂക്കൾ ചിരിക്കും

Oct 3, 2023

seena

പിരപ്പമൺകാട് പാടശേഖര സൗഹൃദ സംഘവും പാടശേഖര കമ്മിറ്റിയും ഒപ്പം നാട്ടുകാരും കൂടെ ഒത്തു ചേർന്നു നടത്തിയ വയലിമ്പം എന്ന പരിപാടി ചിറയിൻകീഴ് എം എൽ എ വി ശശി അരളിച്ചെടി നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെട്ടിക്കപാലം മുതൽ ശ്രീഭൂതനാഥ ക്ഷേത്രവരെ 101 അരളിച്ചെടികളാണ് ഇനി ഇവിടെ വസന്തം വിരിയിക്കുന്നത്. മുദാക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാബു വി ആർ സ്വാഗതം ആശംസിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക്‌ മെമ്പർ നന്ദു രാജ്, വാർഡ് മെമ്പർമാരായ ഷൈനി, ബിജു, ഇടക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ മോഹൻദാസ്, രാജീവ്‌, ശരുൺകുമാർ, ശിവപ്രസാദ്,എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ജനറൽ കൺവീനർ സാബു. വി. ആർ സ്വാഗതവും അനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...