ലോയേഴ്‌സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് കൺവെൻഷൻ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.എ ഷഹീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മൃദുൽ ജോൺ മാത്യു, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.സുനിൽ, അഡ്വ രാജേഷ്.ബി.നായർ,യൂണിറ്റ് സെക്രട്ടറി അഡ്വ വെള്ളല്ലൂർ ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ആറ്റിങ്ങൽ ഐ എൽ സി യൂണിറ്റിന്റെ 5 അംഗ അട്ഹോക് കമ്മിറ്റി രുപികരിക്കുകയും അഡ്വ. ലിഷരാജിനെ അട്ഹോക് കമ്മിറ്റിയുടെ കൺവീനർ ആയും കമ്മിറ്റി അംഗങ്ങളായി അഡ്വ.അനസ് പോത്തൻകോട്, അഡ്വ. മിഥുൻ, അഡ്വ. അലി അമ്ബ്രു, അഡ്വ. ഷാജിലാൽ എന്നിവരെ തെരെഞ്ഞെടുക്കുകയും ചെയ്തു.


















