സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത

Oct 8, 2023

seena

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ മലയോര മേഖലയിലും കിഴക്കന്‍ പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
ഈ മാസം പകുതിയോടെ തുലാവര്‍ഷം പൂര്‍ണതോതില്‍ സംസ്ഥാനത്ത് എത്തും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കലണ്ടറില്‍ സാധാരണയിലും കൂടുതല്‍ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കുമെന്ന് വിദേശ ഏജന്‍സികള്‍ ഉള്‍പ്പടെ പറയുന്നു.

തെക്കന്‍ ജില്ലകളിലാകും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക. പത്തിന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും പതിനൊന്നിന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഉടനീളം വരണ്ട കാലാവസ്ഥ തുടരും. കേരള, കര്‍ണാടക, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മീന്‍ പിടിത്തത്തിന് തടസമില്ല.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...