ദോശയോടും അപ്പത്തിനോടും നോ പറയേണ്ടി വരുമോ?; തിരുവനന്തപുരത്ത് അരി മാവിന് വില കൂടി

Oct 9, 2023

seena

തിരുവനന്തപുരം: ദോശ അപ്പം മാവുകളുടെ വിലയിൽ വർധനവ്. അഞ്ച് രൂപ മുതല്‍ 10 രൂപവരെയാണ് കൂടിയിരിക്കുന്നത്. ഇന്ന് മുതലാണ് തിരുവനന്തപുരം ജില്ലയിൽ വില കൂടുന്നത്. അരിയുടേയും ഉഴുന്നിന്റെയും വില വർദ്ധിച്ചതിനാലാണ് മാവിനും വില കൂടിയതെന്നാണ് ഉത്പാദകർ പറയുന്നത്.

കിലോയ്‌ക്ക് 100 രൂപയുണ്ടായിരുന്ന ഉഴുന്നിന്റെ വില 140 രൂപയായി ഉയർന്നിരുന്നു. അപ്പത്തിനും ദോശമാവിനും ഉപയോഗിക്കുന്ന അരി 22 രൂപയിൽ നിന്ന് 40 രൂപയായുമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് വില കൂട്ടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ അരിമാവുകൾ വാങ്ങുന്നവരും നഗരത്തിലുള്ളവരാണ്. അരിമാവിന്റെ വില വർധന തിരുവനന്തപുരത്തെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കാനാണ് സാധ്യത.

തിരുവനന്തപുരത്ത് ഒരു ദിവസം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ അരിമാവ് വിൽപ്പന നടക്കുന്നുണ്ടെന്നാണ് ഉത്പാദകർ പറയുന്നത്. ഏകീകൃത വിലയിലേക്ക് പോകാനുള്ള സാധ്യതയും കുറവാണ്. ബ്രാൻഡ് വാല്യു അനുസരിച്ച് വിലയിലും മാറ്റം വരും. പ്രാദേശികമായി ഉണ്ടാക്കുന്ന ദോശമാവിന് 40 രൂപയായിരിക്കും.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...