തിരുവനന്തപുരം: ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. കെ.എസ്.എൽ യു ജില്ലാ പ്രസിഡന്റ് ജി. ശശിയുടെ അധ്യക്ഷതയിൽ നടന്ന യോഗം വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് . വി. സുധീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. മാധവൻകുട്ടി, വി.ശ്രീനാഥക്കുറുപ്പ്, ലതിക, ഗോപകുമാർ, ജമീമ ഷാജഹാൻ, ആനിപവിത്രൻ എന്നിവർ പ്രസംഗിച്ചു.
വർക്കലയിൽ ഒക്ടോബർ 19, 20, 21, 22 തീയതികളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചുo ഭാരവാഹികൾ വിശദീകരിച്ചു. വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജിയെ സംഘാടകസമിതി ചെയർമാനായും എം. മാധവൻകുട്ടിയെ ജനറൽ കൺവീനറായും യോഗം തെരഞ്ഞെടുത്തു. തുടർന്ന് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. ലൈബ്രേറിയൻസ് യൂണിയൻ വർക്കല, ചിറയിൻകീഴ് , തിരുവനന്തപുരം താലൂക്കുകളിലെ കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും വിവിധ സംഘടന പ്രതിനിധികളും , ലൈബ്രറി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.


















