നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ

Oct 11, 2023

seena

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ നവരാത്രി മഹോത്സവം സംഘടിപ്പിച്ചിരുന്നു .15 ന് വൈകുന്നേരം 6 .30 ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഭദ്ര ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പ്രഭാഷണം.രാത്രി 7 ന് നവരസാ ക്രീയേഷൻസ് അവതരിപ്പിക്കുന്ന നവരസാ സെവൻ സ്റ്റാർസ് ഗാനമേള. 16 ന് വൈകുന്നേരം 6 .45 ന് ചിറയിൻകീഴ് ചന്ദ്രകാന്തം അവതരിപ്പിക്കുന്ന ഗാനസന്ധ്യ.

17 ന് വൈകുന്നേരം 6 ന് ചേമ്പുംമൂല ചേമ്പ്‌സ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്. 7 ന് വെഞ്ഞാറമൂട് ജീവകലാ സാംസ്‌കാരിക മണ്ഡലം നടത്തുന്ന ഡാൻസ്. 18 ന് വൈകുന്നേരം
6 .45 ന് കൊടുമൺ ഗൗരീ ശങ്കരം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന ഡാൻസ്.
19 ന് വൈകുന്നേരം 6 .45 ന് മുട്ടപ്പലം സപ്തശ്രീ സ്കൂൾ ഓഫ് മ്യൂസിക് നടത്തുന്ന കീർത്തനാലാപനം. 20 ന് വൈകുന്നേരം 6 .45 ന് തിരുവനന്തപുരം സിംഗിൾസ് ബീറ്റ്സ് അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള.

രാത്രി 8 ന് തിരുവനന്തപുരം സങ്കീർത്തനയുടെ നാടൻ പാട്ട്. 21 ന് വൈകുന്നേരം 6 .45 ന് ചിറയിൻകീഴ് സപ്തസ്വരയുടെ കരോക്കെ ഗാനമേള. ദുർഗ്ഗാഷ്ടമി ദിവസമായ 22 ന് വൈകുന്നേരം 5 മുതൽ പൂജ വയ്പ്പ്, 6 .45 ന് മേജർ സെറ്റ് കഥകളി.
കഥ :കിരാതം,

മഹാനവമി ദിവസമായ 23 ന് വൈകുന്നേരം 5 മുതൽ ആയുധ പൂജ, വാഹന പൂജ വയ്പ്പ്,
6 .45 ന് ചിറയിൻകീഴ് ശ്രീ ശർക്കരേശ്വരി ട്രൂപ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി.
രാത്രി 7 മുതൽ ചിറയിൻകീഴ് ശ്രുതിലയയുടെ കരോക്കെ ഗാനമേള, 8 ന് വിശേഷാൽ പാഠ പുസ്തക പൂജ, ആയുധ പൂജ. തുടർന്ന് വിളക്ക്.

24 ന് രാവിലെ 7 ന് പൂജയെടുപ്പ്, 7 .30 മുതൽ വിദ്യാരംഭം.
സഹൃദയൻ തമ്പി.എം.ആർ, ഡോ.ആനന്ദ്.എസ് എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും.
6 .45 ന് മുടപുരം കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഡാൻസ്.
എല്ലാദിവസവും രാത്രി 8 ന് ലളിതാസഹസ്ര നാമ ജപവും സരസ്വതി പൂജയും 8 .15 ന് പ്രസാദവിതരണവും ഉണ്ടായിരിക്കും.

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...