പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി

Oct 13, 2023

seena

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തായ നാവായിക്കുളം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ മുന്നൂറിൽ അധികം രോഗികളാണ് ദിവസവും ചികിത്സയ്ക്കായി എത്തുന്നത്. മഴക്കാലമായതോടെ പകർച്ചവ്യാധികളും, പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വലിയ തിരക്കാണ് ഹോസ്പിറ്റലിൽ ഉള്ളത്. ഒന്നിലധികം ഡോക്ടരുടെ സേവനം ആവശ്യമായിരിക്കേ സാഹചര്യത്തിൽ നാവായിക്കുളം പി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ആറ് മാസത്തെ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്.

പഞ്ചായത്ത് താല്ക്കാലികമായി നിയമിച്ച ഡോക്ടർ കുട്ടികളുടെ കുത്തിവയ്പ്പ് ഉള്ള ദിവസങ്ങളിൽ സബ് സെൻ്ററുകളിലേയ്ക്ക് പോവുകയും ചെയ്യുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഇതോടെ നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒ പി സേവനം ലഭ്യമാകാതിരിക്കുകയാണ്. ഈ ഒരാഴ്ചയ്ക്ക് ഇടയിൽ മൂന്ന് ദിവസമാണ് ഡോക്ടറിൻ്റെ സേവനം ഹോസ്പിറ്റലിൽ ലഭിക്കാത്തത്. ഇതിനെ തുടർന്നാണ് ബി.ജെ.പി.നാവായിക്കുളം സൗത്ത്.നോർത്ത് ഏര്യാ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.

സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു, ബി.ജെ.പി നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി യും പാർലമെൻ്ററി പാർട്ടി ലീഡറും ആയ പൈവേലിക്കോണം ബിജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നാവായിക്കുളം മണ്ഡലം സെക്രട്ടറി രാജീവ് ഐ. ആർ, നാവായിക്കുളം സൗത്ത് ഏര്യാ പ്രസിഡൻ്റ് രാജീവ് ചിറ്റായിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാവായിക്കുളം അശോകൻ, കുമാർ ജി, ജിഷ്ണു എസ് ഗോവിന്ദ്, ബി.ജെ.പി.നോർത്ത് ഏര്യാ പ്രസിഡൻ്റ് പത്മകുമാർ, ജനറൽ സെക്രട്ടറി വിജയൻ പിള്ള
സൗത്ത് ഏര്യാ ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റായിക്കോട്, ബി.ജെ.പി നേതാക്കളായ
ബാബു പല്ലവി, സണ്ണി പറകുന്ന്, മണികണ്ഠൻ, കൃഷ്ണൻകുട്ടി നായർ, വിജയ സേനൻ.എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അടിയന്തിരമായി എല്ലാ ദിവസവും പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുവാൻ വേണ്ട നടപടി സ്വീകരിച്ചില്ല എങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു

cake tower new
LATEST NEWS
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇ- കെവൈസി ഇനിയും പൂര്‍ത്തിയാക്കിയില്ലേ?, ഇനി ദിവസങ്ങള്‍ മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയര്‍ന്ന വില വരാതിരിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി...