വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരങ്ങൾ മുറിച്ച കേസ്; മൂന്ന് പ്രതികൾ റിമാൻഡിൽ

Oct 14, 2023

seena

വയനാട്: വനം വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച കേസിൽ മൂന്ന് പ്രതികൾ റിമാൻഡിൽ. താരിഖ് , വാസു, അറുമുഖൻ എന്നിവരാണ് റിമാൻഡിലായത്. 46.800 കിലോഗ്രാം തൂക്കം വരുന്ന അഞ്ച് ചന്ദന മരങ്ങൾ മുറിക്കുന്നതിനിടെയാണ് ഇവർ വനംവകുപ്പിന്റെ പിടിയിലായത്.

അതേസമയം അടുത്തിടെ കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ 15 വർഷം പഴക്കമുള്ള രണ്ട് ചന്ദനമരങ്ങൾ അജ്ഞാതർ രാത്രി മുറിച്ചു കടത്തിയിരുന്നു. മെഡിക്കൽ ഓഫീസർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

cake tower new
LATEST NEWS